ന്യൂദല്‍ഹി: ദൽഹിയിൽ എടിഎം തട്ടിപ്പ് നടത്തിയ നാലു പേര് അറസ്റ്റിലായി. നജഫ്ഗ്ര, ബിജ്വാസന് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ്, ആസിഫ്, ഗോപാല്‍, ജമീല്‍ എന്നിവരാണ് അറസ്റ്റിലായത്.
വിവിധയിടങ്ങളില്‍ നിന്നായി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇവര്‍നടത്തിയത്. കൃത്യമായി എടിഎം കാര്‍ഡ് ഉപയോഗിക്കാനറിയാത്തവരെ അതിനു സഹായിക്കാനെന്ന വ്യാജേന എത്തുകയും പിന്‍നമ്പര്‍ മനസിലാക്കിയ ശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്.
മുതിര്‍ന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും കബളിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്. 300ലേറെ എടിഎമ്മുകളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: