പാനൂര്‍: വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചതായി പരാതി. കരിയാട് കിടഞ്ഞി റേഷന്‍കടയ്ക്കു സമീപത്തെ പികെ.ബാലന്റെ ഭാര്യ വിലാസിനിയുടെ നാലു പവന്റെ താലിമാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചത്. ഇന്നലെ പുലര്‍ച്ചെ അടുക്കള വാതില്‍ തകര്‍ത്ത് വീടിനുളളില്‍ കടന്ന മോഷ്ടാവ് ഉറങ്ങുകയായിരുന്ന വിലാസിനിയുടെ കഴുത്തില്‍ നിന്നും മാല കവരുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. ചൊക്ലി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: