കൊച്ചി: പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും ഇഷ്ടവാഹനമായ പള്‍സറില്‍ തന്നെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കില്‍ എത്തിയ സുനിയും ബിജീഷും ഹെല്‍മറ്റ് ധരിച്ച് പോലീസിനെ കബളിപ്പിച്ചാണ് കോടതി മുറിക്കുള്ളില്‍ കടന്നത്.
എന്നാല്‍ പ്രതികളുടെ സാന്നിധ്യം മനസിലാക്കിയ അഭിഭാഷകന് വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് ഇരുവരെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനി കേസുണ്ടായാല്‍ ഒളിവില്‍ പോയ ശേഷം കോടതിയില്‍ കീഴടങ്ങുന്നതായിരുന്നു പതിവ്. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് സുനി കീഴടങ്ങാന്‍ സാധ്യതയുള്ള കോടതികളില്‍ മഫ്തിയില്‍ പോലീസ് നിലയുറപ്പിച്ചിരുന്നത്.
സുനി എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം ആരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് ഇയാള്‍ക്ക് സുഹൃത്തുക്കളുടെ ഇടയില്‍ പള്‍സര്‍ സുനി എന്ന പേരിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: