ആലപ്പുഴ: റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി 39 പേര്‍ക്ക് പട്ടയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല റവന്യൂദിനാഘോഷം ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് ഉദ്ഘാടനം ചെയ്തു. എഡിഎം എം.കെ. കബീര്‍ അദ്ധ്യക്ഷനായി.
കോര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. ദുരന്തനിവാരണ സഹായമായി 29,800 രൂപ വിതരണം ചെയ്തു. വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടന്ന റീസര്‍വേ, പോക്കു വരവ് എന്നിവയുമായി ബന്ധപ്പെട്ട 62 കേസുകള്‍ തീര്‍പ്പാക്കി. സേവന സ്പര്‍ശം പരാതി പരിഹാര പരിപാടിയുടെ സോഫ്റ്റ്വെയര് സൗജന്യമായി തയ്യാറാക്കി നല്കിയ ജെ. ശ്രീരാജിനെ കളക്ടര്‍ ആദരിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: