കുന്നംകുളം : കേരളത്തിലെ ആനകളുടെ എണ്ണമെടുത്താല്‍ ഏറ്റവും കൂടുതല്‍ കറുപ്പു നിറമുള്ള ആനകളില്‍ ഒന്ന് മഹാദേവനാണ് ഒമ്പത് മുക്കാല്‍ അടി ഉയരം, ഏതു വലിയവനോടും മത്സരിച്ചു നില്‍ക്കാനു ഉള്ള തലയെടുപ്പ്. ആരെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ പ്രാപ്തമായ ശരീര സൗന്ദര്യം.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആനപ്രേമികള്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മഹാദേവനായി. ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും കടല്‍ നീന്തി കടന്നുവന്ന ആനയെന്ന പ്രത്യേകത മാത്രമല്ല, ഗജസൗന്ദര്യത്തിന്റെ മൂര്ത്തിഭാവം കൂടിയിരുന്നു മഹാദേവന്. ചിറക്കല്‍ മഹാദേവനെന്ന ഗജരാജന്‍ ഓര്‍മയാകുമ്പോള്‍ കേരളത്തിലെ ഉത്സവ പ്രേമികള്‍ക്ക് ഇത് തീരാ നഷ്ടമാവുകയാണ്. പെരുമ്പാവൂര്‍ പൊതി ശിക്ഷേത്രത്തില്‍ ശീവലി എഴുന്നെള്ളിപ്പ് കഴിഞ്ഞ് പറമ്പില്‍ തളച്ചിട്ടിരുന്നതാണ് . രാവിലെ11മണിയോടെ കൊമ്പന് അസ്വസ്ഥത കാട്ടി തളര്‍ന്നു വിഴുകയായിരുന്നു .തൃശൂര്‍ ചിറക്കല്‍ സ്വദേശി മധുവാണ് ഉടമസ്ഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: