ആലപ്പുഴ: തനിക്കെതിരെ മാനനഷ്ടക്കേസ് നല്കാന് ബിനീഷ് കോടിയേരിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കേസു നല്‍കുന്നത് നടിയ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരാന്‍ സഹായിക്കും.
ബുധനാഴ്ച സിനിമക്കാരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന യോഗം കെപിഎസി ലളിതയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിലാപ സമ്മേളനമായി മാറി. തങ്ങളുടെ മക്കള്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്ന് ഇരുവരും വിലപിക്കുകയായിരുന്നു. അന്നേദിവസം രാത്രി ഏഴിനു ശേഷം കോടിയേരി ബാലകൃഷ്ണന് ചര്‍ച്ച നടത്തിയത് ആരുമായാണെന്ന് വെളിപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: