ചക്കരക്കല്ല്: ചക്കരക്കല്ല് പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഇന്നലെ കവര്‍ച്ച നടന്നു. ഏച്ചൂര്‍കോട്ടം, മുത്തപ്പന് ക്ഷേത്രം, കാനച്ചേരി കുറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. മൂന്നിടങ്ങളില്‍ നിന്നും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ഏച്ചൂര്‍ കോട്ടം ക്ഷേത്രത്തിന്റെ ചുമര് കുത്തിത്തുറന്ന നിലയിലാണ്. ഈ ചുവരില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം എടുത്തുകൊണ്ടുപോയി. മറ്റ് രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഓഫീസ് മുറിയുടെയും ശ്രീകോവിലിന്റെയും പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ട്. മുത്തപ്പന് ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിലും വന്‍ തുകയുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഒരു ഭണ്ഡാരമാണ് കവര്‍ന്നത്. ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: