കണ്ണൂര്‍: പയ്യന്നൂര്‍ സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്മെന്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടി.ഗോവിന്ദന് ട്രോഫി ആള് ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളി2017 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് അഞ്ച് വരെ പയ്യന്നൂര്‍ മുനിസിപ്പല്‍ ഫഌഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ പ്രമുഖ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്മാരാകുന്ന ടീമിന് രണ്ട് ലക്ഷം രൂപയും ടി.ഗോവിന്ദന് ട്രോഫിയും രണ്ടാം സ്ഥാനകാര്‍ക്ക് ഒന്നര ലക്ഷം രൂപയും പി.വി.ഗോവിന്ദന്‍കുട്ടി ട്രോഫിയും നല്‍കും.എല്ലാ മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കും. എട്ട് ദിവസങ്ങളിലായി 22 മത്സരങ്ങള്‍ നടക്കും. സുബ്ബറാവു, വിനീത്, ടോംജോസഫ്, കിഷോര്‍കുമാര്‍, എം.വിപിന്‍,ജോര്‍ജ്, രോഹിത്, അഖില്‍, ജിനി, ഭാഗ്യലക്ഷ്മി, ആതിര തുടങ്ങിയ അന്തര്‍ദേശീയ താരങ്ങള്‍ മത്സരങ്ങളുടെ മാറ്റുകൂട്ടും. വോളി മത്സരവുമായി ബന്ധപ്പെട്ട് മികച്ച വാര്‍ത്താ റിപ്പോര്‍ട്ടിന് കെ.രാഘവന് മാസ്റ്റര്‍ സ്മാരക പുരസ്ക്കാരം നല്‍കും. മൂന്ന് പതിറ്റാണ്ടിന് ശേഷം പയ്യന്നൂരിലെത്തുന്ന ആള് ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയുടെ വിളംബരജാഥ നാളെ നടക്കും. ടൂര്‍ണ്ണമെന്റിന്റെ ഗാലറി സീസണ് ടിക്കറ്റിന് 600 രൂപയും കസേരയ്ക്ക് 2000 രൂപയുമാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: