ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ ഏകാദശദിന ശിവപുരാണ യജ്ഞം ഇന്നാരംഭിക്കും. ആലപ്പാട്ട് രാമചന്ദ്രന് തൃപ്പൂണിത്തറയാണ് യഞ്ജാചാര്യന്‍. സതീശന് തില്ലങ്കേരി ഉപാചാര്യനാകും. രാധാകൃഷ്ണന് കൂത്താമ്പേത്ത് യഞ്ജ വേദിയില്‍ പൂജാകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പിന്നണി ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് യഞ്ജത്തിന് തിരിതെളിക്കും. സഹസ്രനാമ ജപം,ശിവപുരാണ പാരായണവും പ്രഭാഷണവും വഴിപാട് സമര്‍പ്പണവും നടക്കും. യഞ്ജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും യഞ്ജം മാര്‍ച്ച് 7 ന് സമാപിക്കുമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരന് അറിയിച്ചു. ഇന്നലെ വൈകുന്നേരം ആചാര്യനെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: