വൈക്കം: മഹാശിവരാത്രിയോടനുബന്ധിച്ച് കേരള പട്ടാര്യസമാജം വൈക്കം ശാഖ മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന പ്രാതല്‍ വഴിപാടിനുള്ള അരിയളക്കല്‍ ചടങ്ങ് ക്ഷേത്രകലവറയില്‍ പ്രസിഡന്റ് എം.വി ശിവകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി മോഹനന് പുതുശ്ശേരി, പ്രകാശന് പിള്ള, ചന്ദ്രശേഖരന് പിള്ള, ജയനാരായണന്‍, ഷീല പ്രകാശ്, ജയന്തി നാരായണന്, ലക്ഷ്മണന് പിള്ള, സുധ എന്നിവര്‍ പങ്കെടുത്തു. മഹാദേവ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും പട്ടാര്യസമാജത്തിന്റെ നേതൃത്വത്തിലാണ് പ്രാതല്‍ വഴിപാട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: