പാലാ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയയാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. നെച്ചിപ്പുഴൂര്‍ വെള്ളക്കല്ല് ഉറുമ്പില്‍ ജഗന്നാഥന്(42)ആണ് പിടിയിലായത്. ചെടിച്ചെട്ടിക്കുള്ളില് വളര്‍ത്തിയിരുന്ന ഒരുമാസം വളര്‍ച്ചയെത്തിയ ആറ് കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. സ്വന്തം ആവശ്യത്തിനും വില്പനയ്ക്കുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇ വി തോമസ്, പി എസ് രവീന്ദ്രന് നായര്‍, ജോബി അഗസ്റ്റിയന്,ഉണ്ണിമോന് മൈക്കിള്‍, രാഹുല്‍ നാരായണന്, മാത്യു ജോസഫ്, ഹാഷിം എ മജീദ്, അഭിലാഷ് എം ജി, അഖില്‍ പവിത്രന്, സജനി ഒ എന്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: