ബത്തേരി : രാത്രിയാത്രാ നിരോധനത്തിനെതിരെ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ 25 ന് നടത്തുന്ന ബഹുജന ബൈക്ക് റാലിയ്ക്ക് വിവിധ സംഘടനകളും ക്ലബുകളും പിന്തുണ പ്രഖ്യാപിച്ചു. ഡിവൈഎഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് ഫ്രണ്ട് (എം), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ബത്തേരി വിആര്‍എ ക്ലബ്, കോസ്മോ പൊളിറ്റന്‍ ക്ലബ്, ബത്തേരി ജേസീസ്, സിഐടിയു ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്, ടൂറിസ്റ്റ് ടാക്സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓട്ടോമെക്ക് ബീനാച്ചി, ഫഌക്സ് ക്ലബ്, ബുള്ളറ്റ് ക്ലബ്ബുകള്‍, ടു സ്ട്രോക്ക് ക്ലബുകള്‍, ജിഞ്ചര്‍ ഗ്രോഡേഴ്സ് അസോസിയേഷന്, കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് യൂണിയന്, വൈ.എം.സി.എ. ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തുടങ്ങി വിവിധ സംഘടനകളും കൂട്ടായ പിന്തുണ അറിയിച്ചതായി ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: