എംഫോണ്‍ വിപണിയില്‍

Friday 16 June 2017 2:36 pm IST

ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുറല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ 3 പുതു മോഡലുകളിറക്കി. ദുബായ് അല്‍മംസാര്‍ പാര്‍ക്കിലെ ചടങ്ങില്‍ എംഫോണ്‍ ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മസാക്കി ഗ്രൂപ്പ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മോഹിദീന്‍ എന്നിവര്‍ ചേര്‍ന്നാണ് എംഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.