ഇടുക്കി: അഞ്ചേരി ബേബി വധക്കേസ് ഇന്ന് മുട്ടം കോടതി പരിഗണിക്കും. വൈദ്യുതി മന്ത്രി എം.എം. മണി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ജനുവരി 24 ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ കോടതിയില്‍ എത്തിയില്ല. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ജയചന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. രണ്ട് മാസം കഴിഞ്ഞിട്ടും കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. മണി ഇതുവരെ സ്റ്റേ ഹര്‍ജി നല്‍കിയില്ല. ഡിസംബര്‍ 24ന് മണി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി, മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ആകെ പ്രതികളുടെ എണ്ണം ഏഴായി.
പാമ്പ്പാറ കുട്ടന്, എം.എം. മണി, ഒ.ജി. മദനന്, വര്‍ക്കി എബ്രഹാം, കെ.കെ. ജയചന്ദ്രന്, എ.കെ. ദാമോദരന്‍, വി.എം. ജോസഫ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍. ഇതില്‍ നാലാം പ്രതി വര്‍ക്കി എബ്രഹാം, ഏഴാം പ്രതി വി.എം. ജോസഫ് എന്നിവര്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: