തൊടുപുഴ: ആദായ നികുതി കണ്ടെത്താന്‍ സാധാരണക്കാരന് സഹായകരമായ കാല്‍ക്കുലേറ്റര്‍ വികസിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്. ഇടുക്കി ജില്ലാ ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് കോതമംഗലം പനയ്ക്കല്‍ ആന്‍സണ്‍ ഫ്രാന്‍സിസ് ആണ് കാല്‍ക്കുലേറ്റര്‍ നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും മൈക്രോസോഫ്റ്റ് എക്സലില്‍ നിര്‍മ്മിച്ച കാല്‍ക്കുലേറ്റര്‍ മലയാളത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ ഹെല്‍പ്പ് ബട്ടണുമുണ്ട്. പ്രത്യേക പരിജ്ഞാനം കൂടാതെ, എക്സല്‍ ഉപയോഗിച്ച് മുന്‍പ് പുറത്തിറക്കിയ സോഫ്റ്റ്വെയര് കൂടുതലായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഉപയോഗിക്കുന്നതെന്ന് ആന്‍സണ്‍ പറഞ്ഞു. സോഫ്റ്റ്വെയറില് തങ്ങളുടെ അടിസ്ഥാന ശമ്പളവും അലവന്‍സുകളും നല്കിയാല് ഉടന്‍ തന്നെ അടക്കേണ്ട നികുതി തെളിയും . ഇതിനെല്ലാമായി പ്രത്യേകം കോളങ്ങളും ഉണ്ട്. തിരക്കിട്ട ജോലിക്കിടയിലും രാത്രികാലങ്ങളിലടക്കം സമയം കണ്ടെത്തിയാണ് ഒരാഴ്ച കൊണ്ട് ആന്‍സണ്‍ കാല്‍ക്കുലേറ്റര്‍ തയ്യാറാക്കിയത്.
ഇതിനകം തന്നെ 250ല്‍ അധികം പേര് ഇതുമായി ബന്ധപ്പെട്ട് വിളിച്ചതായും ഇദ്ദേഹം പറഞ്ഞു. നാല് വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച ആന്‍സണ്‍ മൂലമറ്റത്താണ് ജോലി നോക്കുന്നത്. ഇതിന് മുമ്പ് ശമ്പള പരിഷ്കരണം നടന്ന സമയത്തും നിലവിലെ ശമ്പളവും ശമ്പളക്കുടിശ്ശികയും കണ്ടെത്താന്‍ ആന്‍സണ്‍ സമാനമായ രീതിയിലുള്ള കണ്ടുപിടുത്തവുമായി എത്തിയിരുന്നു.
http://bio-vision-s.blogspot.com/2017/02/income-tax-calculator-2017-with-12-bb.html എന്ന വെബ് സൈറ്റ് അഡ്രസില്‍ നിന്നും ഈ കാല്‍ക്കുലേറ്റര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744890130.
പ്രതികരിക്കാൻ ഇവിടെ എഴുതുക: