ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് ശ്രീജിത്തിന്റെ (27) മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് കോട്ടായിലെത്തിക്കും. വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തിക്കുന്ന മൃതദേഹം സൈനിക വാഹനത്തില്‍ വീട്ടില്‍ എത്തിക്കും. രാവിലെ എട്ടിന് പരുത്തിപ്പുള്ളി എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
പത്തു മണിക്ക് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. മാര്‍ച്ച് എട്ടിന് നാട്ടില്‍ വരാനിരിക്കേയായിരുന്നു ശ്രീജിത്ത് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഗൃഹപ്രവേശനം നടത്താനിരുന്ന വീട്ടില്‍ ഇനി അമ്മ ഉഷാകുമാരിക്ക് കൂട്ട് ശ്രീജിത്തിന്റെ ഓര്‍മകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: