കൊടുങ്ങല്ലൂര്‍: ആളില്ലാത്ത വീട് കുത്തിതുറന്ന് പന്ത്രണ്ടര പവന് മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയിലായി. മട്ടാഞ്ചേരി ചുള്ളിക്കല്‍ തുണി പീടികയില്‍ റിജാസ് (30) പിടിയിലായത്.അരാകുളം ബസ്സ്സ്റ്റോപ്പിന് തെക്കുഭാഗത്ത് കമ ലോല്ഭവന്റെ വീട്ടിലാണ് ഒരാഴ്ച മുമ്പ് മോഷണം നടത്തിയത്. കേസില്‍ രണ്ടു പേര് കൂടി പിടിയിലാകുവാനുണ്ട്.
മോഷണം ലക്ഷ്യമിട്ട് കാറില്‍ എത്തിയ പ്രതികള്‍ ഗേറ്റ് ലോക്ക് ചെയ്ത വീട് കണ്ടപ്പോളാണ് മോഷണം നടത്തിയത്.വീടിനു പിന്നില്‍ നിന്നും കിട്ടിയ ആയുധം ഉപയോഗിച്ച് മുന്‍വാതില്‍ കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു. സ്ഥലത്തു നിന്നും പോലിസിനു ലഭിച്ച കടലാസു തുണ്ടാണ് പ്രതിയെ കുറിച്ച് സൂചന നല്‍കിയത്.കൊടുങ്ങല്ലൂര്‍ എസ്.ഐ.ഇ.ആര്. ബൈജു, എ.എസ്.ഐ.മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം തോപ്പുംപടിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: