വടകര: യമഹ സ്കൂട്ടറില്‍ കടത്തുകയാ യിരുന്ന 15 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍ .മണിയൂര്‍ ചെരണ്ടത്തൂര്‍ വടക്കേ കണ്ടി മീത്തല്‍ നൗഷാദിനെ(37)നെ യാണ് വടകര എക്സ്സൈസ് സര്‍ക്കിള്‍ ഇന്സ്പെ ക്ടറും സംഘവും അറസ്റ്റ് ചെയ്തത്. തോടന്നൂര്‍ അമ്പലമുക്കില്‍ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി പിടി യിലാകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 115 ഗ്രാം കഞ്ചാവ് ഓട്ടോ റിക്ഷയില്‍ കടത്തു ന്നതിനിടയില്‍ നൗഷാദ് പിടിയിലായിരുന്നു .കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി വീണ്ടും വില്പന നടത്തുന്നതിനിടയിലാണ് പ്രതി വല യിലായത്. വിദ്യാലയങ്ങള്‍,കോളേജുകള്‍ എന്നി വിടങ്ങള്‍ കേന്ദ്രീകരിച്ചു മയക്കു മരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് നൗഷാദെന്ന് എക്സ്സൈസ് അധികൃതര്‍ പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: