ന്യൂദല്‍ഹി:ഇന്ത്യയുടെ പൂജാ ഘട്ട്ക്കര് ലോകകപ്പ് ഷൂട്ടിംഗില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടി.ലോകകപ്പില്‍ പൂജയുടെ ആദ്യ മെഡലാണിത്.
മുന്‍ ഏഷ്യന്‍ ചാമ്പ്യനായ പൂജ 228.8 പോയിന്റുനേടിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
ചൈനയുടെ മെന്ഗ്യാവോ ഷി പുതിയ ലോക റെക്കോര്‍ഡോടെ ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 252.1 പോയിന്റു നേടിയാണ് മെന്ഗ്യാവോ റെക്കോര്‍ഡിട്ടത്.ചൈനയുടെ തത്തെ ഡോംഗ് ലീക്കാണ് വെളളി.248.9 പോയിന്റോടെയാണ് ഡോംഗ് രണ്ടാംസ്ഥാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: