കുറവിലങ്ങാട്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റര്‍ കോളജിയേറ്റ് യോഗാ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കുറവിലങ്ങാട് ദേവമാതാ കോളജ് ചാമ്പ്യന്മാരായി. ഷൈന്‍ ഡൊമിനിക്, ബഞ്ചമിന് ജോണ്‍, നെവില്‍ ജോര്‍ജ്, ജോസ് ജോസഫ്, അനൂപ് ജോര്‍ജ്, മാത്യു ജോസഫ് എന്നിവര്‍ അടങ്ങുന്ന ടീമാണ് തുടര്‍ച്ചയായ അഞ്ചാം തവണയും കോളജിനെ അര്‍ഹമാക്കിയത്. ഈ ആറുപേരും എംജി യൂണിവേഴ്സിറ്റി യോാ ടീമിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ അഞ്ചു ജെയിംസ്, ബീനാമോള്‍ കെ എസ്, അനഘ കെ.എസ്, ജെറീന ജോര്‍ജ്, അലീഷ ജെ., അനുപമ നായര്‍ എന്നിവര്‍ അടങ്ങുന്ന ടീം നാലാം സ്ഥാനത്തിന് അര്‍ഹരായി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്ട്ട്്മെന്റ്ിലെ അധ്യാപകരായ ലെഫ്. സതീഷ് തോമസ്, പ്രസീദ മാത്യു, പരിശീലകനായ ഡോ. ജോബിന് ജോസ് എന്നിവരാണ് ഈ നേട്ടത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: