ഇത്തിത്താനം: കുറിച്ചി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ കുതിരപ്പടി കല്ലുകടവ് റോഡില്‍ അരമനത്തോട്ടം റോഡ് ചേരുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്ന് ബിഡിജെഎസ് പീച്ചാങ്കേരി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി സി.ജി. സുനില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി. സംരക്ഷണഭിത്തി കെട്ടി ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നേതാക്കളായ പി.കെ. കൃഷ്ണന്, പി.ആര്. സുരേഷ്, ബിനു പുത്തോട്ട്, ആര്. രമേഷ,് സി.ജി. സുനില്‍, പി.എം. സുഭാഷ്, രാജേഷ് പി.എം., ബാബു പി.ആര്, സി.കെ. സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: