പാലക്കാട്: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് പാലക്കാട് കോട്ടായി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വിമാന മാർഗം കോയമ്പത്തൂരിലെത്തിച്ച മൃതദേഹം രാത്രി 10 മണിയോടെയാണ് ജന്മനാട്ടിലെത്തിച്ചത്. ഇന്ന് ഒമ്പത് മണിയോടെ പരുത്തിപ്പുള്ളി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് സംസ്കാരചടങ്ങുകൾ നടന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രാഷ്ട്രീയ റൈഫിൾ 44 ൽ അംഗമായ ശ്രീജിത് വീരമൃത്യു വരിച്ചത്. മാര്‍ച്ച് എട്ടിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ശ്രീജിത്ത്.
ശ്രീജിത്തിനെ കൂടാതെ മറ്റ് രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: