സാമഞ്ജസ്യത്തിന്റെയും സമന്വയത്തിന്റെയും ഭാവനക്ക് സഹിഷ്ണുത ആവശ്യമാണ്. ജനാധിപത്യമാകുന്ന ഭാഗീരഥിയുടെ ആദ്യ സ്രോതസ്സ് സഹിഷ്ണുതതന്നെയാണെന്ന് പറയാം. അതിന്റെ അഭാവത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, സംസദ് മുതലായവ ജീവനില്ലാത്ത ശരീരം പോലെയാണ്.
സഹിഷ്ണുത എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവരോട് ആദരഭാവം ഉണ്ടാവുക എന്ന് മാത്രമല്ല, അവരുടെ അഭിപ്രായം അംഗീകരിക്കുന്നതിനു തന്നെ സന്നദ്ധമാവുകയെന്നതാണ്. ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം തന്നെ സഹിഷ്ണുതയാണ്. അതില്‍നിന്നാണ് ജനതാജനാര്ദ്ദനന്റെ ആത്മാവിന്റെ സ്വരം തിരിച്ചറിയാന്‍ ശക്തി ലഭ്യമാകുന്നത്.
ആ സ്വരം തിരിച്ചറിയാന്‍ കഴിയുകയും അതിനനുയോജ്യമായ രീതിയില്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്കാന് സാധിക്കുകയും ചെയ്യുന്നവനാണ് യഥാര്ത്ഥപ്രജായത്ത ഭരണകര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: