ബെയ്ജിങ്: ചൈനയിലെ ആഢംബര ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് ചൈനയിലെ നചാങ് നഗരത്തിലെ എച്ച്എന്‍എ പ്ലാറ്റിനം മിക്സ് ആഢംബര ഹോട്ടലിന് തീപിടിച്ചത്.
നിരവധിയാളുകള്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. ഹോട്ടലും തൊട്ടടുത്തുള്ള 24 നിലയുള്ള അപ്പാര്‍ട്ട്മെന്റും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത് പരിഭ്രാന്തി ഉയര്‍ത്തിയിട്ടുള്ളതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: