ന്യൂദല്‍ഹി: കോയമ്പത്തൂരിലെ ആദിയോഗി പ്രതിമാ അനാച്ഛാദന വേളയില്‍ ഏറെ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച ഷാള്‍. ആര്‍ക്കും തോന്നിയതു തന്നെ ശില്‍പ്പി തീവാരിക്കും തോന്നി. എനിക്ക് ആ ഷാള്‍ വേണം! ശില്‍പ്പി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലെ അഭ്യര്‍ത്ഥന.
ഏറെ അപ്രതീക്ഷിതമായിരുന്നു പിന്നീട് സംഭവിച്ചത്. ശില്പ്പിക്കുള്ള സമ്മാനമായി പ്രധാനമന്ത്രി ഷാള്‍ അയച്ചുകൊടുത്തു. ശില്പ്പിയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ പ്രധാനമന്ത്രിയുടെ ഒപ്പോടു കൂടിയാണ് സമ്മാനം ശില്‍പ്പിക്ക് ലഭിച്ചത്.
മനസില്‍ തോന്നിയ ആഗ്രഹം അപ്രതീക്ഷിതമായി മുന്നിലെത്തിയതിന്റെ ആശ്ചര്യത്തിലാണ് ശില്‍പ്പി തീവാരി. ആദിയോഗിയുടെ അനുഗ്രഹത്തോടൊപ്പം ആധുനിക ഇന്ത്യയുടെ കര്‍മ്മയോഗിയുടെ സമ്മാനവും ലഭിച്ചെന്നായിരുന്നു നന്ദി അറിയിച്ചുകൊണ്ടുള്ള ശില്‍പ്പി തീവാരിയുടെ ട്വിറ്റര്‍ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: