എരുമേലി: ശുദ്ധമായജലവും, വായുവും പച്ചപ്പ് നിറഞ്ഞ സുന്ദരമായ പ്രകൃതിയേയും നില നിര്‍ത്താന്‍ പരിസ്ഥിതിയെ വിഷവിമുക്തമാക്കണമെന്ന സന്ദേശവുമായി ഇന്ന് കണമല സാന്തോം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പമ്പ, അഴുത നദികള്‍ക്ക് കല്ലൂര്‍വഞ്ചി കൊണ്ട് കലവറയൊരുക്കും.
ഔഷധസസ്യമായ കല്ലൂര്‍വഞ്ചിയുടെ നദിയുടെ ഇരുകരകളിലും നട്ടുപിടിപ്പിച്ചാണ് വിദ്യാര്ത്ഥികള്പദ്ധതിയുമായി രംഗത്തിറങ്ങുന്നത്. ശുദ്ധമായ വായുവും വെള്ളവും ഭാവിയില്‍ നിറയാനാണ് ഈ തൈകള്‍ നടുന്നത്. ഒപ്പം പമ്പയിലെ മാലിന്യങ്ങള്‍ നീക്കംചെയ്യും. നദികളുടെ സംരക്ഷണത്തിനായി ഫൗണ്ടേഷന് ഓഫ് നാച്ചുറല്‍ കണ്‍സര്‍വേഷന്‍ എന്ന സംഘടനാ രൂപീകരണവും ഇന്ന് നടക്കും.
രാവിലെ 10ന് കണമല കല്ലുകുളങ്ങര ഓഡിറ്റോറിയത്തില്‍ പി. സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. വാവസുരേഷ് ക്ലാസ് നയിക്കും. പ്രദേശത്തെ പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികളെന്ന് വാര്‍ഡംഗം അനീഷ് വാഴയില്‍, ഹെഡ്മിസ്ട്രസ് മേഴ്സിയാമ്മ, ജനറല്‍ കണ്‍വീനര്‍ ബിജുകാലാപ്പറമ്പില് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: