പൊന്‍കുന്നം: ഉദാത്തമായ കുടുംബ ബന്ധം നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്. തപസ്യ പൊന്‍കുന്നം ഉപജില്ലാ കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്, ആര്‍എല്‍വി ശ്രീകുമാര്‍, അനില്മാനമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. സി.എന്‍. രാജശേഖരന് (പ്രസിഡന്റ്), അനില്‍ മാനമ്പള്ളി (സെക്രട്ടറി), എന്‍.എം. ബിനു (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: