പാലാ: സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടു ദിവസമായി നടന്ന ഓള് ഇന്ത്യ ടെക്നിക്കല്‍ ഫെസ്റ്റ് അസ്ത്ര-2017 ല്‍ വിവിധ കോളേജുകളില്‍ നിന്നായി 2000 ത്തില്‍ പരം വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ എഞ്ചിനീയറിംഗ് ശാഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെക്നിക്കല്‍ മത്സരങ്ങളും, ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പുകളും, നോണ്‍-ടെക്നിക്കല്‍ മത്സരങ്ങളും നടന്നു.
മൂന്നുലക്ഷത്തില്പരം സമ്മാനത്തുകയുള്ള വിവിധ യിനം മത്സര ഇനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ആകര്‍ഷിച്ച മത്സര ഇനമായ സ്റ്റാര്‍ ഓഫ് അസ്ത്രയില്‍ ആര്‍ഐറ്റി പാമ്പാടിയിലെ ജയകൃഷ്ണന് വിജയിയായി. വിവിധ എഞ്ചിനിയറിംഗ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ടെക് അസ്ത്രയില്‍ ആര്‍ഐറ്റി പാമ്പാടിയില്‍ നിന്നുള്ള ടീം വിജയിച്ചു. മുസ്ലിയാര് എഞ്ചിനീയറിംഗ് കോളേജ് പത്തനംതിട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഡി ഫോര്‍ ഡാന്‍സിലെ വിജയികളായ പ്രണവ് ശശിധരനും, നാസിഫ് അപ്പുവും വിധികര്‍ത്താക്കളായ കള്‍ച്ചറല്‍ കോമ്പറ്റീഷനായ ഡെയര്‍ റ്റു ഡാന്‍സില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ഒന്നാം സ്ഥാനവും, ഗവ. എഞ്ചിനിയറിംഗ് കോളേജ് കോയമ്പത്തൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: