തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയോജമണ്ഡലങ്ങളിലുമായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്കിയ 405 റോഡ് പ്രവൃത്തികള്‍ക്ക് 900 കോടി രൂപയുടെ പ്രത്യേകാനുമതി ധനകാര്യ വകുപ്പ് നല്‍കിയതായി മന്ത്രി ജി. സുധാകരന്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ധനകാര്യമന്ത്രി നല്കിയ വാഗ്ദാനത്തിനനുസരിച്ചാണ് ഈ പ്രത്യേകാനുമതി നല്‍കിയത്. 140 നിയോജക മണ്ഡലങ്ങളിലായി 405 റോഡ് പ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. 140 പ്രവൃത്തികള്‍ക്ക് 171 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും കഴിഞ്ഞ ആഴ്ച നല്‍കിയതിന് പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: