ബാഗ്ദാദ്: സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി അഡേല്‍ അല്‍ ജൂബീര്‍ ബാഗ്ദാദ് സന്ദര്‍ശിച്ച് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍-അദാബയിയുമായി ചര്‍ച്ച നടത്തി. ഇറാക്ക് പ്രധാനമന്ത്രിയുടെ മീഡിയ ഓഫീസ് അറിയിച്ചതാണിത്.
2003ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ചശേഷം ഇതാദ്യമായാണ് ഒരു സൗദി മന്ത്രി ബാഗ്ദാദ് സന്ദര്‍ശിക്കുന്നത്.
25 വര്‍ഷത്തിനു ശേഷം അടുത്തിടെ സൗദി അറേബ്യ ബാഗ്ദാദിലെ എംബസി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇറാക്കിന്റെ കാര്യങ്ങളില്‍ ഇറാനിയന്‍ ഇടപെടലുണ്ടെന്ന് സൗദി അംബാസഡര്‍ ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റണമെന്ന് ഇറാക്ക് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: