പാലാ: സാമൂഹ്യതിന്മകള്ക്കെതിരെ പോരാടാന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കേരളാ പോലീസ് കംപ്ലൈയിന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘ജനാധിപത്യവും മാധ്യമങ്ങളും’ എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ട്, സാംജി പഴേപറമ്പില്‍, ബാബു മുകാല, ബിജു ആരാധന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: