മുണ്ടക്കയം: പുത്തന്‍ചന്ത വേങ്ങകുന്ന് മാട്ടി റോഡിലെ ചെറിയ പാലത്തില്‍ ഗര്‍ത്തം രൂപപെട്ടത് യാത്രാ ഭീഷണിയായി. റോഡില്‍ അരനൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പാലത്തിന്റെ തൂണിന് സമീപമാണ് ശനിയാഴ്ച രാവിലെ വട്ടത്തില്‍ കുഴി രൂപപെട്ടത്. ഇതേ തുടര്‍ന്ന് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത് താല്കാലികമായി നിര്‍ത്തിവച്ചു.
വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പാലത്തിന് അടിയില്കൂടിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നത് പതിവായിരുന്നു. തൂണിന് സമീപം വെള്ളം ചീറ്റിതെറിച്ച് മണ്ണിടിഞ്ഞതാണ് കുഴി ഉണ്ടാകുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ്.രാജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: