കറുകച്ചാല്‍: സംരക്ഷണ വേലി ഇല്ലാത്ത ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീക്ഷണിയാകുന്നു. കറുകച്ചാല്‍ മല്ലപ്പള്ളി റോഡില്‍ കറുകച്ചാല്‍ ടൗണിനു സമീപംനടപ്പാതയില് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണ് അപകടഭീക്ഷണിയാകുന്നത്. എപ്പോഴും തിരക്കേറിയതും സ്ക്കൂള് വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടന്നു പോകുന്ന നടപ്പാതയില്‍ കല്‍കെട്ടിന് മുകളിലാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുളള്ളത്.
നിലത്തു നിന്നും കഷ്ടിച്ച്ഒന്നരയടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കല്‍ക്കെട്ടിലാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. 12 വലിയ ഫ്യസുകള് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറിന് ഫ്യൂസ് യൂണിറ്റിന് കാരിയറുകള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. മഴക്കാലത്തും വലിയ ഇടിയും മിന്നലും ഉണ്ടാകുമ്പോഴും പലപ്പോഴും തീപ്പൊരി ചിതറുകയും ചെയ്യാറുണ്ട്. ഇത് യാത്രക്കാര്‍ക്ക് പലപ്പോഴൂം ഭീക്ഷണിയാകാറുമുണ്ട്.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകള്‍ റോഡിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്.. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് യ്ത്രക്കാരും സമീപത്തെ വ്യാപിരികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: