നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്തിന്റയും പ്രാമികാരോഗ്യകേന്ദ്രത്തിന്റയും ആഭിമുഖ്യത്തില്‍ രോഗിസംഗമം നടത്തി. പരിപാടിയുടെ ഭാഗമായി പ്രാധമികാരോഗ്യ കേന്ദ്ര പാലിയേറ്റീവ് കെയറിന്റ കീഴിലുള്ള 150 ഓളം കിടപ്പുരോഗികള്‍ക്ക് വിവധ അവശ്യ സാധനങ്ങളും വിതരണം ചെയ്തു. നെടുംകുന്നം ഗാതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ഡോ. എന്‍.ജയരാജ് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത പ്രസിഡന്റ് വി.എം.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, മെഡിക്കല്‍ ഓഫീസര്‍ എം എസ് ‘ സ്മിതാ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, ജോ ജോസഫ്, ലതാ ഉണ്ണിക്കൃഷ്ണന്, രവി.വി.സോമന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: