കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനില്‍ കുമാറും വിജീഷും ഒളിവില്‍ താമസിച്ച സ്ഥലം പോലീസ് കണ്ടെത്തി. കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
ഇന്നു രാവിലെ സുനിലിനെയും, വിജീഷിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് തെളിവെടുപ്പിനായി ഇരുവരെയും കൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്കിയ വ്യക്തി ഒളിവിലാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: