ന്യൂയോർക്ക്: കാന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരന് ശ്രീനിവാസ് കുച്ചിബോട്ലയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിക്കും. ശനിയാഴ്ച മൃതദേഹം ന്യൂജഴ്സിയില്‍ കൊണ്ടുവന്നു.
ശ്രീനിവാസിന്‍െറ അന്ത്യകര്‍മങ്ങള്‍ക്കുശേഷം അമേരിക്കയിലേക്കുതന്നെ തിരിച്ചുവരാനാണ് ഭാര്യ സുനൈന ധുമാലയുടെ തീരുമാനം. താന്‍ തെരഞ്ഞെടുക്കുന്ന ഏത് മേഖലയിലും വിജയിക്കണമെന്ന ഭര്‍ത്താവിന്‍െറ ആഗ്രഹം നിറവേറ്റുന്നതിനാണ് തിരിച്ചുവരുന്നതെന്ന് സുനൈന പറഞ്ഞു.
എന്നാല്‍, അതിനുമുമ്പ് അമേരിക്കന്‍ സര്‍ക്കാറില്‍നിന്ന് ഒരു ഉത്തരം ലഭിക്കണം. വംശീയാക്രമണം അവസാനിപ്പിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്ന് സുനൈന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: