ബാഗ്ദാദ്: മൊസൂളില്‍ ഐഎസിനെതിരായ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത കുര്‍ദിഷ് വനിതാ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു. കുര്‍ദിഷ് ചാനലായ റുഡോയുടെ റിപ്പോര്‍ട്ടര്‍ ഷിഫാ ഗാര്ഡിയാണ് (30) കൊല്ലപ്പെട്ടത്.
റോഡ് അരുകില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് ഷിഫ കൊല്ലപ്പെട്ടത്. മൊസൂളിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇറാക്ക് സൈന്യം നടത്തുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: