ന്യൂദൽഹി: എസ്ബിഐ എടിഎമ്മില്‍ നിന്നു വീണ്ടും രണ്ടായിരം നോട്ടിന്റെ വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ ലഭിച്ചത്.
ദല്‍ഹിയിലെ എടിഎമ്മില്‍ നിന്നും കള്ളനോട്ടുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന് പൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്നും രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ ലഭിച്ചത്.
ഷാജഹാന്‍പൂര്‍ സ്വദേശിയായ പുനീത് ഗുപ്ത പിന്‍വലിച്ച രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളില്‍ നാലും കള്ളനോട്ടുകളായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എടിഎമ്മില്‍ അവസാനം പണം നിറച്ചയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: