കുണ്ടറ: മൈലാപ്പൂരില്‍ കഴിഞ്ഞദിവസം നടന്ന ബോംബ് സ്ഫോടനത്തിന് പിന്നില്‍ ദുരൂഹതയെന്ന് ബിജെപി ഇരവിപുരം-കുണ്ടറ മണ്ഡലം കമ്മിറ്റികള്‍ ആരോപിച്ചു. ജില്ലയില്‍ പല ഭാഗത്തും ബോംബ് സ്ഫോടനങ്ങളും കണ്ടെത്തലുകളും നടന്നിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനാവാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കളക്ട്രേറ്റ്വളപ്പില് ബോംബ് സ്ഫോടനം ഉണ്ടാവുകയും അന്വേഷണത്തില്‍ അതിന്റെ ഉത്തരവാദികള്‍ തീവ്രവാദി സംഘടനയായ അല്ഉമ്മയാണെന്നും കണ്ടെത്തിയതാണ്. എന്നാല്‍ പ്രതികളെ ഇന്നുവരെ പിടികൂടാന്‍ കഴിയാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ ഇത്തരം കേസുകള്‍ നിസാരവല്‍ക്കരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: