ഷില്ലോഗ്: മേഘാലയയില്‍ ട്രക്ക് മറിഞ്ഞ് 16 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ഘാസി ഹില്‍സ് ജില്ലയില്‍ ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പള്ളിയിലേയ്ക്കു പോകുന്നവരായിരുന്നു ട്രക്കില്‍ സഞ്ചരിച്ചിരുന്നത്.
ജില്ലാ ആസ്ഥാനത്തുനിന്ന് 11 കിലോമീറ്ററര്‍ അകലെ നൊഗ്സറ്റോയിനിലായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ട്രക്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അമിതവേഗത്തിലെത്തിയ വണ്ടി നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിഞ്ഞതോടെ ട്രക്കിലുണ്ടായിരുന്ന യാത്രക്കാര്‍ റോഡിലേയ്ക്ക് തെറിച്ച് വീണാണ് മരണം സംഭവിച്ചിട്ടുള്ളത്.
12 പേര് സംഭവ സ്ഥലത്തുവച്ചും നാല് പേര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും ചികിത്സയിലാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: