കണ്ണൂര്‍: ബുദ്ധിവികാസം വൈകുന്ന വ്യക്തികളുടെ സംരക്ഷണത്തിന് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പുനരധിവാസ കേന്ദ്രം ആരംഭിക്കണമെന്നും ആശുപത്രികളില്‍ കിടത്തിച്ചികിത്സക്ക് പ്രത്യേക വാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കണ്ണൂര്‍ ജില്ലാ പരിവാര്‍ വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കെ.സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി.ഇന്ദിര, കൗണ്‍സിലര്‍ പി.സമീര്‍, ലഫ് ജനറല്‍ വിനോദ് നായനാര്‍, സിക്കന്തര്‍ കോഴിക്കോട്, സി.ജയചന്ദ്രന്, എം.പി.കരുണാകരന് എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി തുല്യതാ പരീക്ഷ വിജയിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികളെ യോഗം അഭിനന്ദിച്ചു. ആര്.പി.വിനോദ് സ്വാഗതവും ജഗജീവന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എ.പി.രാജന്-പ്രസിഡണ്ട്, ചന്ദ്രന്, തലശ്ശേരി, എം.കെ.ഹരീഷ്-വൈസ് പ്രസിഡണ്ടുമാര്‍, എം.പി.കരുണാകരന്-സെക്രട്ടറി, ആര്.പി.വിനോദ്, എം.ജഗജീവന്‍-ജോയന്റ് സെക്രട്ടറിമാര്‍, കെ.സോമന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: