ചെറുപുഴ: വെടിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അരവഞ്ചാല്‍ ഗവ യുപി സ്കൂളിന് സമീപത്തെ അറുമാടി സുജിത്ത്(29) ആണ് മരിച്ചത്. അരവഞ്ചാല്‍ സെന്റ് ജോസഫ് പള്ളി തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ടിനുള്ള കതിന നിറക്കുന്നതിനിടെ ഉണക്കാനിട്ടിരുന്ന വെടിമരുന്നിന് തീപിടിച്ച് ഇക്കഴിഞ്ഞ പത്തിനാണ് സുജിത്തിന് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന സുജിത്ത് ഇന്നലെ വെളുപ്പിനാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പകല്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൗവനാല് ചന്ദ്രന്-പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുനില്‍(മിനിലോറി െ്രെഡവര്‍), മിനി. അപകടത്തില്‍ പൊള്ളലേറ്റ ഈന്തിലാംകുഴി ബിജു(33)ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: