കണ്ണൂര്‍: വിദ്യാഭ്യാസത്തോടൊപ്പം കലാകായിക രംഗത്തും സജീവമായി പങ്കെടുത്താല്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. കണ്ണൂര്‍ സംഗീതസഭ സഭയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിന് പ്രമുഖസര്വ്വകലാശാലകളില് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് പ്രത്യേകമായുള്ള കഴിവ് ചോദിക്കാറുണ്ട് അതിനാല്‍ കലയിലോ കായികത്തിലോ ഏതെങ്കിലും ഒന്നില്‍ പ്രാവിണ്യം നേടുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ സംഗീതസഭ പ്രസിഡണ്ട് കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണം ഭക്തി സംവിര്ദ്ധിനിയോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. സംഗീതസഭ ചെയര്മാന് കെ.പി.ജയ ബാലന് മാസ്റ്റര്‍, വനജലക്ഷ്മണന്, ഭാസ്ക്കരന്‍, സെക്രട്ടറി രമേശന് എന്നീവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: