ആലപ്പുഴ: ഗുണ്ടാ ക്വട്ടേഷന്‍ അക്രമണത്തിനും അവരെ പിന്തുണയ്ക്കുന്ന സിപിഎം, കോണ്‍ഗ്രസ്സ് നയത്തിനുമെതിരെ ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനിദേവ് ഇന്ന് രാവിലെ എട്ടു മുതല്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ഉപവസിക്കും. രാവിലെ 10ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉപവാസം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയും. ജില്ലാ പ്രസിഡന്റ് കെ. സോമന്, മറ്റ് ജില്ലാ സംസ്ഥാന നേതാക്കളും പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: