ആലപ്പുഴ: ജില്ലയിലെ 108 ആംബുലന്‍സുകള്‍ ഫെബ്രുവരി 28നകം പൂര്‍ണ സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്റെ ആധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 17 ആംബുലന്‍സുകളാണ് നിലവിലുള്ളത്. ഇതില്‍ 16 എണ്ണവും ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന രംഗത്തുണ്ട്.
ചൊവ്വാഴ്ചയോടെ ശേഷിക്കുന്ന ഒരെണ്ണം കൂടി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാകും. ഇതോടെ ജില്ലയിലെ 108 ആംബുലന്‍സുകളുടെ സേവനം 100 ശതമാനമാകുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
108 ആംബുലന്‍സുകളില്‍ പ്രവര്‍ത്തിക്കുന്ന 75 ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കുള്ള യൂണിഫോം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം വന്നാല്‍ ഉടന്‍ അത് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: