ന്യൂദല്‍ഹി: മൂന്നു വയസുള്ള ഇരട്ടക്കുട്ടികള്‍ വാഷിങ് മെഷീനില്‍ വീണു മരിച്ചു. വെസ്റ്റ് ദല്‍ഹിയിലെ രോഹിണിയിലായിരുന്നു സംഭവം. നിഷാന്ത്, നക്ഷയ എന്നീ കുട്ടികളാണ് മരിച്ചത്.
കുട്ടികളുടെ അമ്മ വാഷിങ് മെഷീനില്‍ തുണി ഇട്ടശേഷം സോപ്പ് പൊടി വാങ്ങാന്‍ പുറത്തേക്കുപോയ സമയത്താണ് അപകടമുണ്ടായത്. മടങ്ങിയെത്തിയതിന് ശേഷം കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷിങ് മെഷീനില്‍ വീണ നിലയില്‍ കുട്ടികളെ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടികള്‍ വാഷിങ് മെഷീനുമുകളില് കയറവെ കാല്‍തെന്നി മെഷീനില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: