ന്യൂദല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നാളെ യുഎസിലേക്ക്.
എച്ച് ഒന്ന് ബി വിസ, ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചത് അടക്കമുള്ള വിഷയങ്ങള്‍ ഇദ്ദേഹം ട്രംപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ വൃത്തങ്ങള്‍ ദല്‍ഹിയില്‍ പറഞ്ഞു.
വിസ പ്രശ്നത്തില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയും ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ യുഎസിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള ആശങ്കയും ജയശങ്കര്‍ ട്രംപ് ഭരണകൂടത്തെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: