ആലപ്പുഴ: ആറന്മുള വിമാന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം പദ്ധതി നടപ്പിലാകാതെ പോയ സാഹചര്യത്തില്‍ ഭൂരഹിതരായ പട്ടിക ജാതിക്കാര്‍ക്കായി പതിച്ചു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് കേരള മണ്ണാന്‍ സഭ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പട്ടികജാതിക്കാരുടെ ഭവനരാഹിത്യം പരിഹരിക്കുന്നതിനു ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ. ഗോപിനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ. രാജപ്പന്, കെ. വിദ്യാധരന്, വി. പ്രഭാകരന് ചവറ, ഡി. പ്രതാപന്, കെ.ജെ. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: