ആലപ്പുഴ: മാര്‍ക്സിസ്റ്റ് അക്രമണത്തിനെതിരെ മാതൃ ശക്തിയെന്ന മുദ്രാവാക്യവുമായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷും സംസ്ഥാന ജനറല്‍ സെക്രട്ടറി നിവേദിതയും നയിക്കുന്ന വിമലാ ദേവിയുടെ ചിതാഭസ്മ യാത്രയ്ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11ന് ചേര്‍ത്തലയിലും 12ന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനു സമീപവും മൂന്നു മണിക്ക് മാവേലിക്കര കെഎസ്ആര്‍ടിസി ജങ്ഷനിലും സ്വീകരണം നല്കാന് മഹിളാ മോര്‍ച്ച ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് എ. ശാന്തകുമാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മിനി ബിജു, ശോഭാ രവീന്ദ്രന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി.കെ. വാസുദേവന്‍, പാലമറ്റത്ത് വിജയകുമാര്‍, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, എല്‍.പി. ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: