ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭ ജില്ലാ കണ്വന്ഷന് ആക്ടിങ് ചെയര്മാന് ഇ.പി. കുമാര്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, ട്രഷറര്‍ അഡ്വ. കെ.കെ. നാരായണന്, സെക്രട്ടറി ജി. അശോകന്, ജില്ലാ ട്രഷറര്‍ രതീഷ് പട്ടണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. സുരേന്ദ്രന് സ്വാഗതവും സാജന് കാക്കത്തുരുത്ത് നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായി അഡ്വ. സനല്‍കുമാര്‍ (പ്രസിഡന്റ്), കെ.ടി. സുരേന്ദ്രന് (സെക്രട്ടറി), എം. സതീശന് (ഖജാന്‍ജി) എന്നിവരടങ്ങിയ 25 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: